Tuesday, July 5, 2022
HomeGulfസൗദിയില്‍ പോലീസ് ചമഞ്ഞ് പിടിച്ചുപറി: അഞ്ചംഗ സംഘം അറസ്റ്റില്‍

സൗദിയില്‍ പോലീസ് ചമഞ്ഞ് പിടിച്ചുപറി: അഞ്ചംഗ സംഘം അറസ്റ്റില്‍

റിയാദ്: സൗദിയില്‍ (Saudi Arabia) പൊലീസ് ചമഞ്ഞ് പണം തട്ടിയ അഞ്ചംഗ സംഘത്തെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. മക്ക പ്രവിശ്യയിലാണ് സംഭവം്. ഒരു സൗദി യുവാവും മൂന്നു തുര്‍ക്കികളും ഒരു ഫലസ്തീനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. പൊലീസ് ചമഞ്ഞ് വിദേശികളുടെ താമസസ്ഥലത്ത് കയറിയ സംഘം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയായിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

Most Popular