Wednesday, May 18, 2022
HomeGulf'അതിഥി വിസ' റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം

‘അതിഥി വിസ’ റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം

റിയാദ്: ‘അതിഥി വിസ’ റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. വിദേശികൾക്ക് അടുത്ത ബന്ധുക്കളെ ഉംറ നിർവഹിക്കാനായി കൊണ്ടുവരാൻ കഴിയുന്ന സംവിധാനമാണ് ഇത്. സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാന്‍ കഴിയുന്ന ‘ഹോസ്റ്റ് ഉംറ വിസ’യാണ് ഒഴിവാക്കിയത്.

അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഉംറക്ക് കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയുമായിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് മറ്റ് ഉംറ തീര്‍ഥാടകരെ പോലെ സൗദിയില്‍ ഉംറ സര്‍വിസ് ഏജന്റുണ്ടായിരിക്കില്ല. സൗദിയില്‍ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം.

Most Popular