സൗദിയിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് കാറിന് മുകളിലേക്ക് വീണ് അപകടം

റിയാദ്: സൗദിയിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് കാറിന് മുകളിലേക്ക് വീണ് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ജിദ്ദയിലായിരുന്നു അപകടമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റയാളെ അധികൃതര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.