Tuesday, October 4, 2022
HomeGulfസൗദിയിലുണ്ടായ വാഹനാപകടങ്ങളിൽ 4 മരണം

സൗദിയിലുണ്ടായ വാഹനാപകടങ്ങളിൽ 4 മരണം

റിയാദ്: സൗദി തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു പേർ മരണപ്പെട്ടു. തായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് അപകടങ്ങൾ നടന്നത്. മറ്റ്‌ നാലു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യ നില ഭദ്രമാണെന്നാണ് വിവരം.

Most Popular