Monday, October 25, 2021
HomeGulfമലയാളി യുവാവിനെ വെടിവച്ച സൗദി പൗരന് 7 വർഷം തടവും പിഴയും

മലയാളി യുവാവിനെ വെടിവച്ച സൗദി പൗരന് 7 വർഷം തടവും പിഴയും

റിയാദ്∙ സൗദിയിൽ മലയാളി യുവാവിന് നേർക്ക് വെടിവച്ച പൗരന് 7 കൊല്ലം തടവും പിഴയും. സൗദി പ്രത്യേക കോടതിയുടേതാണ് ഈ വിധി. കൊല്ലം കുളപ്പാടം കളീക്കൽ മേലേതിൽ ജിലാനി മൻസിലിൽ മുഹമ്മദായിരുന്നു സൗദി പൗരന്റെ ആക്രമണത്തിന് ഇരയായത് . റിയാദിലെ വാദി ദവാസിറിൽ ഓഗസ്റ്റ് 12നായിരുന്നു സംഭവം. പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പോയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ 30 വയസ്സുകാരൻ തിരിച്ചെത്തി വെടിവയ്ക്കുകയായിരുന്നു. തുടയിൽ വെടിയേറ്റ മുഹമ്മദ് ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിത്സയിലാണ്.

Most Popular