ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന സൗദി പൗരന്മാർക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാക്കി. സൗദി പൗരന്മാര് അഞ്ചാം ദിവസം പിസിആര്‍ പരിശോധന നടത്തണമെന്നും അധികൃതർ നിർദേശിക്കുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്ക്, ലെസോത്തൊ, എസ്വാറ്റിനി, മലാവി, സാംബിയ, മഡഗസ്കര്‍, അംഗോള, മൗറീഷ്യസ്, കോമറോസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് എത്തുന്ന സ്വദേശി പൗരന്മാർക്കാണ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ക്വാറന്റീൻ നിർബന്ധമാക്കിയത്. ഇക്കാര്യം സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്നു സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികളെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്.