സമ്പൂർണ്ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ പരിശോധന

റിയാദ്: സൗദിയിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ച തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ പരിശോധന. സൗദിയിലെ നജ്‍റാനിലാണ് മിന്നല്‍‍ പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധിപേരെ പിടികൂടിയതായാണ് റിപ്പോർട്ടുകൾ. നജ്‍റാന്‍, ശറൂറ എന്നിവിടങ്ങളിലെ 64 ഓളം കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സ്‍ത്രീ – പുരുഷന്മാര്‍ തിരിച്ചുള്ള കണക്ക് പരിശോധനയില്‍ രേഖപ്പെടുത്തി. സ്വദേശിവത്കരണം ബാധകമായ ചില തസ്‍തികകളില്‍ സ്വദേശികളെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.