കോളേജ് ബസ് അപകടം; സൗദിയിൽ ആറ് വിദ്യാർഥിനികൾക്ക് പരിക്ക്

റിയാദ്: കോളജ് ബസ് അപകടത്തിൽപെട്ട് ആറ് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. സൗദി മക്കയിലെ ജലീൽ റോഡിലായിരുന്നു സംഭവം. ടെക്നിക്കൽ കോളജ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. കോളേജ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നതിനിടെ ബസിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം ഒരു കാറിലും ഒരു കെട്ടിടത്തിലും ഇടിക്കുകയുമായിരുന്നു.
ബസ് ഇടിച്ചതിനെ തുടര്‍ന്ന് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് മക്ക ട്രാഫിക് പൊലീസ് അന്വേഷണം നടത്തി.