Thursday, January 27, 2022
HomeGulfനിയമലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15,088 പേർ

നിയമലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15,088 പേർ

റിയാദ്: സൗദിയിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 15,088 പേരെ. ഡിസംബര്‍ ഒമ്പത് മുതല്‍ 15 വരെയുള്ള കാലയളവില്‍ 7,508 പേര്‍ താമസ നിയമ നിയമലംഘനത്തിന് പിടിയിലായി. ഇതിൽ 5,730 പേര്‍ അതിര്‍ത്തി നിയമലംഘകരും, 1,850 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. 21 പേര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത 16 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Most Popular