സൗദിയില്‍ പുതുതായി 240 പുതിയ കോവിഡ് രോഗികളും 181 രോഗമുക്തിയും

Saudi,Arabia,Riyadh

ജിദ്ദ: സൗദിയില്‍ പുതുതായി 240 പുതിയ കോവിഡ് രോഗികളും 181 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,19,323 ഉം രോഗമുക്തരുടെ എണ്ണം 8,05,851 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,384 ആയി. നിലവില്‍ 4,088 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. ഇവരില്‍ 33 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു.

സൗദിയില്‍ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.36 ശതമാനവും മരണനിരക്ക് 1.15 ശതമാനവുമാണ്.