സൗദിയിൽ 156 പുതിയ കോവിഡ് രോഗികൾ; 116 പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ 156 പുതിയ കോവിഡ് രോഗികളും 119 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,16,820 ഉം രോഗമുക്തരുടെ എണ്ണം 8,03,909 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.42 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.

ഇതോടെ രാജ്യത്തെ ആകെ മരണം 9,357 ആയി. നിലവിൽ 3,554 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 37 പേർ ഗുരുതരാവസ്ഥയിലാണ്.