ലോകനേതാക്കള്‍ക്കിടയില്‍ ജനപ്രിയനായി തെരഞ്ഞെടുക്കപ്പെട്ട് സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. ഓസ്ട്രേലിയന്‍ തിങ്ക് ടാങ്ക് ലോവി ഇന്സ്റ്റിറ്റ്യൂട് കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡോനേഷ്യയില്‍ നടത്തിയ വോട്ടെടുപ്പിലാണ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ജനപ്രിയനായി തിരഞ്ഞെടുക്കപ്പെട്ടത്. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് തൊട്ടു പിന്നില്‍.
റിപോര്‍ട് അനുസരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ജനപ്രീതിയെക്കാള്‍ മുമ്ബിലാണ് സൗദി കിരീടാവകാശി. ഓസ്ട്രേലിയന്‍ റിസര്‍ച് സെന്റര്‍ വെബ്സൈറ്റില്‍ വോടെടുപ്പിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 257 ദശലക്ഷം ആളുകളാണ് ഇന്‍ഡോനേഷ്യയിലുള്ളത്. ഇതില്‍ 2003 മുതല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളെയും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള അഭിപ്രായ വോടെടുപ്പ് നടത്തുന്ന അന്താരാഷ്ട്ര തിങ്ക് ടാങ്കായ ഓസ്ട്രേലിയന്‍ റിസര്‍ച് സെന്ററിന്റെ വോടെടുപ്പ് അനുസരിച്ച് 57 ശതമാനം പേരാണ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ പിന്തുണച്ചത്.