അനുമതിയില്ലാതെ പൊതുജനങ്ങളിൽ നിന്നും വസ്ത്രങ്ങൾ നേരിട്ട് ശേഖരിക്കരുതെന്ന് സൗദി വാണിജ്യ മന്ത്രാലയം

സൗദി: അനുമതിയില്ലാതെ പൊതുജനങ്ങളിൽ നിന്നും വസ്ത്രങ്ങൾ നേരിട്ട് ശേഖരിക്കരുതെന്ന് സൗദി വാണിജ്യ മന്ത്രാലയം. ചില കമ്ബനികളും വാണിജ്യസ്ഥാപനങ്ങളും പൊതുജനങ്ങളില്‍നിന്ന് ലൈസന്‍സില്ലാതെ ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിക്കുന്ന ലംഘനം തുടര്‍ച്ചയായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അംഗീകൃത എന്‍.ജി.ഒകള്‍ക്ക് മാത്രമേ പഴയ വസ്ത്രങ്ങള്‍ ശേഖരിക്കാനുള്ള അനുവാദമുള്ളൂ.

നോണ്‍ പ്രോഫിറ്റ് വികസന ദേശീയകേന്ദ്രവും വാണിജ്യമന്ത്രാലയവും തമ്മില്‍ തുടര്‍ച്ചയായ ഏകോപനവും സഹകരണവും വേണം. അല്ലാത്ത സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും പഴയവസ്ത്രങ്ങള്‍ ശേഖരിച്ചാല്‍ നിയമലംഘനമായി കണക്കാക്കും.