Wednesday, September 28, 2022
HomeGulfസൗദിയിൽ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‍കെയിലില്‍ 1.95 തീവ്രത രേഖപ്പെടുത്തി

സൗദിയിൽ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‍കെയിലില്‍ 1.95 തീവ്രത രേഖപ്പെടുത്തി

റിയാദ്: സൗദിയിൽ വീണ്ടും ഭൂചലനം. അല്‍ ബാഹ മേഖലയില്‍ ഇത് രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. റിക്ടര്‍ സ്‍കെയിലില്‍ 1.95 തീവ്രത രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് താരിഖ് അബാ ഖൈല്‍ പറഞ്ഞു.

ഭൗമോപരിതലത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഉപരിതലവുമായി താരതമ്യേനെ അടുത്തായതിനാല്‍ ചില പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ചലനം വ്യക്തമായി അനുഭവപ്പെട്ടു.

സൗദി അറേബ്യയുടെ ഭൂമിശാസ്‍ത്രപരമായ പ്രത്യേകതകള്‍ കാരണം ചെറിയ ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടാവാറുള്ളതെന്നും ഇവ നിരീക്ഷിക്കാനായി രാജ്യത്തുടനീളം മൂന്നൂറിലധികം നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു.

Most Popular