സൗദിയിൽ പ്രവാസി കുഴഞ്ഞുവീണുമരിച്ചു

റിയാദ്: സൗദിയിൽ പ്രവാസി കുഴഞ്ഞുവീണുമരിച്ചു. രാജസ്ഥാൻ രാജ് ഗരാഹ് സ്വദേശി ഹക്കാം അലി (42) ആണ് നജ്റാനിൽ കുഴഞ്ഞുവീണ് മരിച്ചത്. കെട്ടിട നിർമ്മാണജോലിക്കായി പതിനെട്ട് ദിവസം മുൻപെത്തിയതായിരുന്നു ഹക്കാം അലി. താമസ സ്ഥലത്തെ റൂമിനുള്ളിൽ ബോധരഹിതനായി കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.