Sunday, December 4, 2022
HomeGulfസൗദിയിൽ നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

സൗദിയിൽ നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മലപ്പുറം മുണ്ടുപറമ്പ് ശാന്തിനഗർ സ്വദേശി ജയരാജന്റെ (63) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. പരേതരായ ചെപ്പങ്ങാട്ടിൽ കൃഷ്ണൻ കല്യാണി ദമ്പതികളുടെ മകനാണ്.

റിയാദിലെ സൗദി ഗാർഡൻസ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ – സുശീല. രണ്ടു പെൺമക്കൾ.

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയരാജനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Most Popular