Sunday, December 5, 2021
HomeGulfസൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 13,906 പ്രവാസികള്‍

സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 13,906 പ്രവാസികള്‍

റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 13,906 പ്രവാസികള്‍. തൊഴില്‍, താമസ, അതിര്‍ത്തി, സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് തങ്ങിയ പ്രവാസികളാണ് പിടിയിലായത്. നവംബര്‍ 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും നടത്തിയ സംയുക്ത റെയ്ഡില്‍ ആണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികള്‍ അറസ്റ്റിലായത്. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 356 പേരെ അറസ്റ്റ് ചെയ്തതില്‍ 54 ശതമാനം യെമന്‍ പൗരന്മാര്‍, 44 ശതമാനം എത്യോപ്യക്കാര്‍, രണ്ട് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 34 പേരെയും നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത 14 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.

Most Popular