Friday, October 7, 2022
HomeGulfസൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വെള്ളിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നാണ്

അസീർ, അൽബാഹ, നജ്‌റാൻ, ജിസാൻ, മക്ക, മദീന, ഹായിൽ, തബൂക്ക് മേഖലകളിൽ നേരിയതോ ശക്തമോ ആയ മഴയും കാറ്റും ഉണ്ടായേക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അപകടങ്ങളിൽപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും സിവിൽ ഡിഫൻസ് വിഭാഗം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Most Popular