റിയാദ്: സൗദിയിൽ വ്യാഴാഴ്ചവരെ മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ വിഭാഗമാണ് ഇക്കാര്യമറിയിച്ചത്. ജുബൈല്‍, ഖത്തീഫ്, ദമാം, ദഹ്റാന്‍, അല്‍കോബാര്‍, അബ്ഖൈഖ്, അല്‍ഹസാ, മജ്മ, സുല്‍ഫി, ശഖ്റാ, റുമാഹ്, ജിസാന്‍, അസീര്‍, അല്‍ബാഹ, മദീന, മക്ക എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സൗദി പൗരനായ സാലിം അല്‍ ബഖമി എന്ന അറുപത് വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജിദ്ദയില്‍ പെയ്ത കനത്ത മഴയിലാണ് ഇയാളെ കാണാതായത്.