സൗദിയിൽ മഴ മുന്നറിയിപ്പ്

Saudi,Arabia,Riyadh

റിയാദ്: സൗദി അറേബ്യയില്‍ മഴ മുന്നറിയിപ്പ് . ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദ്, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. തബൂക്ക് ഹൈറേഞ്ചുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹായില്‍, മദീന എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും.