Sunday, November 27, 2022
HomeGulfസൗദിയിൽ യുദ്ധവിമാനം തകർന്നുവീണു

സൗദിയിൽ യുദ്ധവിമാനം തകർന്നുവീണു

റിയാദ്: സൗദിയിൽ യുദ്ധവിമാനം തകർന്നുവീണു. ഞായറാഴ്ച രാത്രി 10:52ന് കിഴക്കന്‍ പ്രവിശ്യയിലെ കിങ് അബ്ദുല്‍ അസീസ് എയര്‍ബേസിലാണ് എഫ്15എസ് വിമാനം തകർന്നത്. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരുക്കില്ലെന്നു ബ്രി. ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Popular