Saturday, August 20, 2022
HomeGulfഅനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ പിഴയെന്ന് സൗദി

അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ പിഴയെന്ന് സൗദി

റിയാദ്: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ പിഴയെന്ന് സൗദി. പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖ് പ്രസ്താവനയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കർശനമായി പാലിക്കാൻ സ്വദേശികളും വിദേശികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നിയമലംഘകരെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.

Most Popular