റിയാദ്: സൗദിയിൽ ഇനിമുതൽ മാർച്ച് 11 പതാകദിനമായി ആചരിക്കാൻ നിർദേശം. സൗദി ഭരണാധികാരിയാണ് ഉത്തരവിറക്കിയത്. അബ്ദുൽ അസീസ് രാജാവ്, സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലക്കാണ് മാർച്ച് 11 ഇതിനായി തെരഞ്ഞെടുത്തത്.
1937 മാർച്ച് 11ന് (1335 ദുല്‍ഹജ്ജ് 27 നാണ്) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയത്. ഇക്കാരണത്താലാണ് എല്ലാ വർഷവും മാർച്ച് 11ന് പതാക ദിനമായി ആചരിക്കുവാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടത്. ഹിജ്‌റ 1139ൽ സൗദി സ്ഥാപിതമായതു മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങിനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. സമാധാനത്തിന്റെയും ഇസ്‍ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ് രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്.