Monday, December 5, 2022
HomeGulfഅർജന്റീന-സൗദി മത്സരത്തിനിടെ സൗദിയുടെ പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ; ദൃശ്യങ്ങൾ ഏറ്റെടുത്ത് സാമൂഹ്യമാധ്യമങ്ങളും

അർജന്റീന-സൗദി മത്സരത്തിനിടെ സൗദിയുടെ പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ; ദൃശ്യങ്ങൾ ഏറ്റെടുത്ത് സാമൂഹ്യമാധ്യമങ്ങളും

അർജന്റീനക്കെതിരായ സൗദി അറേബ്യയുടെ ഖത്തർ ലോകകപ്പ് മത്സരത്തിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി സൗദിയുടെ പതാക കഴുത്തിലണിഞ്ഞ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

മത്സരം കാണാനെത്തിയ ഖത്തര്‍ അമീറിന് ഒരു ആരാധകനാണ് സൗദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീര്‍ അത് കഴുത്തിലണിയുകയും ശേഷം പുഞ്ചിരിയോടെ കൈവീശുകയുമായിരുന്നു. ഖത്തര്‍ അമീറിന്‍റെ പിന്തുണയെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ കരഘോഷത്തടെയാണ് വരവേറ്റത്.

Most Popular