Sunday, November 27, 2022
HomeGulfസൗദിയിൽ കാണാതായ ബാലികയെ കണ്ടെത്തി; പാകിസ്ഥാൻ വനിത അറസ്റ്റിൽ

സൗദിയിൽ കാണാതായ ബാലികയെ കണ്ടെത്തി; പാകിസ്ഥാൻ വനിത അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ ദുരൂഹ സാഹചര്യത്തിൽ കാണാതായ മ്യാന്‍മര്‍ സ്വദേശിയായ ബാലികയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനി വനിതയെ അറസ്റ്റ് ചെയ്തു.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാലികയെ പിന്നീട് മക്കയിലെ പൊതുസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലികയുടെ തിരോധാനത്തില്‍ പാകിസ്ഥാന്‍ വനിതയ്ക്ക് പങ്കുള്ളതായി വ്യക്തമായി. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Most Popular