ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി സൗദി അറേബ്യ

റിയാദ്: കോവിഡ് -19 മഹാമാരി തടയുന്നതിനായി മൂന്ന് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യ ഈ വർഷം ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തില്ലെന്ന് സൗദി മന്ത്രി തിങ്കളാഴ്ച പറഞ്ഞു.

“പ്രായപരിധിയില്ലാതെ തീർഥാടകരുടെ എണ്ണം പകർച്ചവ്യാധിക്ക് മുമ്പുള്ളതിലേക്ക് മടങ്ങും,” ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ-റബിയ റിയാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.