സൗദി: അനുമതിപത്രമില്ലാത്തവരെ ഹജ്ജിന് കൊണ്ടുപോകാന്‍ വാഹന സൗകര്യമൊരുക്കിയാൽ കനത്ത പിഴയെന്ന് മുന്നറിയിപ്പ്.
ആറ് മാസംവരെ തടവും 50,000 റിയാല്‍ വരെ പിഴയും വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമായി ഇതിനെ കണക്കാക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.
വാഹനത്തിലെ ഒരോ വ്യക്തിക്കും 50,000 റിയാല്‍ വീതം എന്ന നിലയിലായിരിക്കും പിഴ. വാഹനത്തിന്റെ ഡ്രൈവര്‍ ഒരു പ്രവാസിയാണെങ്കില്‍ ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്തും.