Sunday, November 27, 2022
HomeGulfസൗദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തിയ 28 പേർ അറസ്റ്റില്‍

സൗദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തിയ 28 പേർ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തിയ 28 പേർ അറസ്റ്റില്‍. സ്വദേശികളാണ് അറസ്റ്റിലായവർ. ലൈസന്‍സില്ലാതെ റിസര്‍വ് പ്രദേശത്ത് പ്രവേശിക്കുകയും കിങ് സല്‍മാന്‍ റോയല്‍ റിസര്‍വിലും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലും നായാട്ട് നടത്തുകയും ചെയ്തതിനാണ് ഇവർ അറസ്റ്റിലായത്.

വ്യത്യസ്ത തരത്തിലുള്ള നാല് തോക്കുകളും 234 വെടിയുണ്ടകളും 53 നായാട്ട് വലകളും പക്ഷികളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും വേട്ടയാടി പിടിച്ച 92 പക്ഷികളെയും ഒരു വന്യജീവിയെയും ഒരു ഫാല്‍ക്കണെയും ഇവരില്‍ നിന്ന് പിടികൂടി.

പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

Most Popular