Friday, August 12, 2022
HomeGulfഐഡി കാര്‍ഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

ഐഡി കാര്‍ഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

ഐഡി കാര്‍ഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സാണ് ഇക്കാര്യം അറിയിച്ചത്.

കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികള്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വീഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തും. പ്രവാസികളുടെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ സാധുത അവ അനുവദിച്ച തീയതി മുതല്‍ 60 ദിവസത്തേക്കാണ്. ഐഡി കാര്‍ഡുകളുടെ കാലാവധി അവസാനിച്ച തീയതി തൊട്ട് മൂന്നാം ദിനം മുതല്‍ ഈ പിഴ ബാധകമാകും.

Most Popular