Saturday, January 29, 2022
HomeGulfസൗദി ഇന്ത്യ എയർബബ്ൾ കരാർ ഇന്ന് മുതൽ നടപ്പാവും

സൗദി ഇന്ത്യ എയർബബ്ൾ കരാർ ഇന്ന് മുതൽ നടപ്പാവും

സൗദി ഇന്ത്യ എയർബബ്ൾ കരാർ ഇന്ന് മുതൽ നടപ്പാവും. കേരളത്തിൽ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്കും തിരികെ സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്കും വിമാന സർവിസ് (Flight services) ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ പ്രവാസികളുടെ നീണ്ട നാളത്തെ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും വിരാമമാവും.

കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സർവിസുണ്ടാവും. വിമാന സർവീസ് എന്ന് മുതൽ ആരംഭിക്കുമെന്ന് സൗദി, ഇന്ത്യ സിവിൽ ഏവിയേഷൻ അതോറിറ്റികൾ ഉടൻ തീരുമാനിക്കും. സൗദിയിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്‍റീൻ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അംബാസഡർ വ്യക്തമാക്കി.

Most Popular