സൗദി ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും

ജിദ്ദ: പ്രവാസികള്‍ക്കായി സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കു തുടക്കം കുറിച്ചതായി ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍.

പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമായ സാഹചര്യത്തില്‍ സൗദിയിലെ ഇന്ത്യക്കാരെ ഒരു കുടകീഴില്‍ കൊണ്ടുവരികയാണ് പ്രധാന ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സൗദി ഇന്ത്യന്‍ അസോസിയേഷന്‍ ജിദ്ദയുടെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരികയാണ്. വാര്‍ത്താസമ്മേളനത്തില്‍ നാസര്‍ വെളിയംകോാട്, ഡോ. വിനീത പിള്ള, വിജേഷ് ചന്ദ്രു, ഹിജാസ് കളരിക്കല്‍, റസാഖ് ആലുങ്ങല്‍, ഉനൈസ് വലിയപീടിയക്കല്‍, യു.എം. ഹുസൈന്‍, സുരേഷ് പടിയം, ഉമ്മര്‍ മങ്കട, ഷമര്‍ജാന്‍, അബ്ബാസ് പെരിന്തല്‍മണ്ണ എന്നിവര്‍ പങ്കെടുത്തു.