Sunday, November 27, 2022
HomeGulfഇന്ത്യക്കാർക്ക് ആശ്വാസം: പുതിയ തൊഴില്‍ വിസ സ്റ്റാമ്പിങ്ങിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ഇന്ത്യക്കാർക്ക് ആശ്വാസം: പുതിയ തൊഴില്‍ വിസ സ്റ്റാമ്പിങ്ങിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ജിദ്ദ: സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇനി പുതിയ തൊഴില്‍ വിസ സ്റ്റാമ്പിങ്ങിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഡൽഹി സൗദി എംബസിയാണ് ഇക്കാര്യം ഔദ്യോഗീകമായി അറിയിച്ചത്.

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധവും പങ്കാളിത്വവും കണക്കിലെടുത്താണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യൻ പൗരന്മാർ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) ഹാജരാക്കുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തിയതെന്നാണ് അറിയിപ്പിൽ പറയുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നും സൗദിയിൽ സമാധാനപരമായി ജീവിക്കുന്ന 20 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും അറിയിപ്പിൽ പറഞ്ഞു.

Most Popular