Thursday, May 19, 2022
HomeGulfനിയമലംഘകരെ പിടികൂടാനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു

നിയമലംഘകരെ പിടികൂടാനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു

റിയാദ്: നിയമലംഘകരെ പിടികൂടാനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 13,300 ഓളം പേരെ പിടികൂടി. ഇതിൽ മിക്കവാറും നിയമലംഘനം നടത്തിയവരാണ്.

കൂടാതെ രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 253 പേർ അറസ്റ്റിലായിട്ടുണ്ട് . ഇവരിൽ 38 ശതമാനം യമൻ പൗരന്മാരും 58 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് വിവിധ രാജ്യക്കാരുമാണ്.

Most Popular