സൗദി അറേബ്യയിലുള്ള ജിസിസി രാജ്യക്കാർക്ക് ആഭ്യന്തര ഹജ് തീർഥാടകരായി റജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഹജ് ഉംറ മന്ത്രാലയം

മക്ക∙ സൗദി അറേബ്യയിലുള്ള ജിസിസി രാജ്യക്കാർക്ക് ആഭ്യന്തര ഹജ് തീർഥാടകരായി റജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഹജ് ഉംറ മന്ത്രാലയം.
ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ജി സി സി പൗരന്മാർ സ്വന്തം രാജ്യത്തെ ഹജ് മിഷൻ മുഖേന അപേക്ഷിക്കേണ്ടതുണ്ട്.
സൗദിക്ക് അനുവദിച്ച 2 ലക്ഷം ക്വാട്ടയിൽ സ്വദേശികളും ഇവിടെ ജോലി ചെയ്യുന്ന മറ്റു വിദേശ രാജ്യക്കാർക്കും ഉള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി.