Wednesday, December 7, 2022
HomeGulfസൗദിയില്‍ നിലവിൽ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍ കരാര്‍ രേഖപ്പെടുത്തണം

സൗദിയില്‍ നിലവിൽ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍ കരാര്‍ രേഖപ്പെടുത്തണം

റിയാദ്: സൗദിയില്‍ നിലവിൽ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍ കരാര്‍ രേഖപ്പെടുത്തണം എന്ന നിബന്ധനയുമായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് ഇവ രേഖപ്പെടുത്തേണ്ടത്.

പുതിയ വീസയിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ മാത്രമായിരുന്നു തൊഴില്‍ കരാര്‍ രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ ഈ നിയമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നിര്ബന്ധമാണ്.

എല്ലാ തൊഴിലുടമകളും തങ്ങളുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടോയെന്ന് മുസാനിദ് വഴി പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ കരാര്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Most Popular