Friday, August 19, 2022
HomeGulfതൊഴില്‍, താമസ നിയമ ലംഘനം; സൗദി അറേബ്യയില്‍ പിടിയിലായത് 13,511 പ്രവാസികള്‍

തൊഴില്‍, താമസ നിയമ ലംഘനം; സൗദി അറേബ്യയില്‍ പിടിയിലായത് 13,511 പ്രവാസികള്‍

സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,511 നിയമലംഘകരെ പിടികൂടി. അറസ്റ്റിലായവരില്‍ 8,073 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്

സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂണ്‍ 23 മുതല്‍ 29 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

Most Popular