Wednesday, November 30, 2022
HomeGulfസൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,583 നിയമലംഘകർ

സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,583 നിയമലംഘകർ

റിയാദ്: സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,583 നിയമലംഘകർ, വിവിധ പ്രവിശ്യകളിലായി സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 321 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 43 ശതമാനം പേർ യെമനികളും 51 ശതമാനം പേർ എത്യോപ്യക്കാരും ആറു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 69 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെത്തിയ റെയ്ഡുകളിൽ 16,583 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെയുള്ള ദിവസങ്ങളിൽ 10,007 ഇഖാമ നിയമ ലംഘകരും 4,404 നുഴഞ്ഞുകയറ്റക്കാരും 2,172 തൊഴിൽ നിയമ ലംഘകരും പിടിയിലായി.

Most Popular