Tuesday, August 16, 2022
HomeGulfവാക്സിനേഷൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ വേണ്ട ; വിദേശ യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിബന്ധന നീക്കി സൗദി

വാക്സിനേഷൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ വേണ്ട ; വിദേശ യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിബന്ധന നീക്കി സൗദി

വിവിധ രാജ്യങ്ങളിൽ നിന്നും വിമാനമാർഗ്ഗം എത്തുന്ന വിദേശ സന്ദർശകർ COVID-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണെങ്കിൽ ഇനി ക്വാറന്റൈൻ ആവശ്യമില്ലെന്ന് സൗദി. എന്നാൽ കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി അമേരിക്ക, ഇന്ത്യ, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾക്കേർപ്പെടുത്തിയ വിലക്ക് തുടരുമെന്നും അറിയിച്ചു. സൗദിയിലെത്തുന്ന സന്ദർശകർ വാക്സിനേഷൻ എടുക്കുകയോ അല്ലെങ്കിൽ കോവിഡ് -19 ബാധിച്ച് സുഖം പ്രാപിക്കുകയോ ചെയ്താൽ ഇനി ഏഴ് ദിവസം ഹോട്ടലിൽ ക്വാറന്റിനായി ചിലവഴിക്കേണ്ടതില്ലെന്നും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിലവിൽ, രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും അവർ വരുന്ന രാജ്യങ്ങളെ ആശ്രയിച്ച് ഏഴ് മുതൽ 14 ദിവസം വരെ ക്വാറന്റൈൻ നിബന്ധനകൾ പാലിക്കണം , കൂടാതെ നെഗറ്റീവ് പിസിആർ പരിശോധനകളും നടത്തേണ്ടതുണ്ട് .

പുതിയ നിയമപ്രകാരം, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത എട്ട് വയസ്സിന് മുകളിലുള്ള ആരെങ്കിലും മെയ് 20 വരെ സൗദി അറേബ്യയിൽ സ്വന്തം ചെലവിൽ ഏഴു ദിവസം ക്വാറന്റൈൻ നിൽക്കുകയും ആറാം ദിവസം നെഗറ്റീവ് പിസിആർ പരിശോധന നൽകുകയും വേണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. COVID-19 ൽ നിന്നുള്ള അപകടസാധ്യതകൾ പരിഹരിക്കുന്നതിന് ഇത്തരം യാത്രക്കാർ സാധുവായ ആരോഗ്യ ഇൻഷുറൻസ് പോളിസിയും നൽകണം. രാജ്യത്തേക്ക് വിമാനം കയറുന്നതിന് 72 മണിക്കൂറിനുമുമ്പ് എടുത്ത നെഗറ്റീവ് പിസിആർ പരിശോധനയും അവർ നൽകേണ്ടതുണ്ട്.

COVID-19 അതി തീവ്രമായി പടരുന്ന സാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെ 13 രാജ്യങ്ങളിലേക്ക് നേരിട്ട് അല്ലെങ്കിൽ പരോക്ഷമായ വിമാന സർവീസുകൾ നടത്തുന്നതിന് സൗദി പൗരന്മാരെ വിലക്കിയിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, ബെലാറസ്, ഇന്ത്യ എന്നിവയാണ് സൗദി വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ.

 

 

 

Most Popular