Monday, December 5, 2022
HomeGulfസൗദിയിൽ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

സൗദിയിൽ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

ജിദ്ദ∙ സന്ദർശക വീസയിൽ ജിദ്ദയിലെത്തിയ മലയാളി യുവതിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരി കാവനൂർ സ്വദേശി പി.ടി. ഫാസില(26)യെയാണു താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് അൻവർ ഉച്ചയ്ക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ ഫാസിലയെ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു വയസ്സായ മകളുണ്ട്.

Most Popular