Tuesday, September 27, 2022
HomeGulfസൗദിയിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആഹ്വാനം

സൗദിയിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആഹ്വാനം

ജിദ്ദ: സൗദിയിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആഹ്വാനം . രാജ്യത്തെ പൗരന്മാരോടും വിദേശികളോടുമാണ് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. പകർച്ചപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. വാക്‌സിന്‍ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന്​ മാറിനില്‍ക്കുക, കൈകള്‍ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് സ്​പര്‍ശിക്കുന്നത്​ ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്ബോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക, സ്ഥലത്തി​െന്‍റ ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് പകര്‍ച്ചപ്പനി തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും രോഗബാധിതരുടെയും പകര്‍ച്ചപ്പനി കാരണം ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെയും എണ്ണം കുറക്കാനുമാണ്​ കാമ്ബയിനിലൂടെ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്​.

Most Popular