റിയാദ്: സൗദി അറേബ്യയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്തുനിന്നും മടങ്ങിയെത്തിയ ആള്‍ക്കാണ് പനി കണ്ടെത്തിയത്. അതേസമയം ഏതുരാജ്യക്കാരനാണ് രോഗബാധിതനെന്ന് മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ഇയാളുമായി ബന്ധമുള്ള എല്ലാവരേയും പരിശോധിച്ചതായും മറ്റാര്‍ക്കും രോഗബാധയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രോഗബാധിതന് ഐസോലേഷനില്‍ ചികിത്സയിലാണ്.