Wednesday, December 7, 2022
HomeGulfവംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൈവശം വച്ചു; സൗദി പൗരൻ അറസ്റ്റിൽ

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൈവശം വച്ചു; സൗദി പൗരൻ അറസ്റ്റിൽ

ജിദ്ദ: വന്യജീവികളെ കൈവശം വച്ച സൗദി പൗരൻ അറസ്റ്റിലായി. റിയാദിന്​ സമീപം മുസാഹ്​മിയയി​​ലെ വിശ്രമ കേന്ദ്രത്തിലാണ് എട്ട് സിംഹങ്ങളെയും ഒരു ചെന്നായയെയും കണ്ടെത്തിയത്.

വന്യജീവി സംരക്ഷണ, പരിസ്ഥിതി സുരക്ഷാ നിയമങ്ങൾ ലംഘിച്ചാണ്​​​ ഇയാൾ വന്യമൃഗങ്ങളെ സ്വന്തമാക്കിയതെന്നാണ് കണ്ടെത്തൽ.
പൊലീസി​െൻറ സഹായത്തോടെ പരിസ്ഥിതി സുരക്ഷക്കുള്ള പ്രത്യേക സേനയാണ് ഇവയെ ​ പിടികൂടിയത്​. മൃഗങ്ങളെ ദേശീയ വന്യജീവി വികസന കേന്ദ്രത്തിന് കൈമാറി.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കൈവശം വയ്ക്കുന്നത് നിയമലംഘനമാണ്​. ഇതിന്​ മൂന്ന്​ കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്നോ ശിക്ഷയും ലഭിക്കും.

Most Popular