Wednesday, September 28, 2022
HomeGulfസൗദി അറേബ്യയുടെ പുതിയ എയര്‍ലൈന്‍സിന് 'റിഅ'' എന്ന് പേരിട്ടേക്കുമെന്ന് റിപ്പോർട്ട്

സൗദി അറേബ്യയുടെ പുതിയ എയര്‍ലൈന്‍സിന് ‘റിഅ” എന്ന് പേരിട്ടേക്കുമെന്ന് റിപ്പോർട്ട്

ജിദ്ദ: സൗദി അറേബ്യയുടെ പുതിയ എയര്‍ലൈന്‍സിന് ‘റിഅ” എന്ന് പേരിട്ടേക്കുമെന്ന് റിപ്പോർട്ട് . ‘അറേബ്യന്‍ ബിസിനസ്സ്” ആണ് സൗദിയുടെ പുതിയ വിമാനക്കമ്പനിയുടെ പേര് ‘റിഅ” ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ അന്താരാഷ്ട്ര എയര്‍ലൈന്‍ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായാണ് പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്നത്. റിയാദ് ആയിരിക്കും ആസ്ഥാനം.

2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാന്‍സിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നാല് ദശലക്ഷത്തില്‍ താഴെ യാത്രക്കാരാണുള്ളത്. കഴിഞ്ഞ മെയ് മാസത്തില്‍ സൗദി അറേബ്യ 250 നേരിട്ടുള്ള സെക്ടറിലേക്ക് വ്യോമയാന സേവനം പ്രഖ്യാപിച്ചിരുന്നു.

Most Popular