Saturday, August 13, 2022
HomeGulfപ്രസവത്തിനിടെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു

പ്രസവത്തിനിടെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു

റിയാദ്:  പ്രസവത്തിനിടെ മലയാളി നഴ്‌സ്‌ സൗദിയിൽ മരിച്ചു. കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരണപ്പെട്ടത്.

ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലില്‍ വെച്ച് നടന്ന പ്രസവത്തിനിടെയുണ്ടായ സങ്കീർണതയെ തുടർന്നാണ് മരണം സംഭവിച്ചത്.

ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ്: സനിത്ത്.

Most Popular