Saturday, August 13, 2022
HomeGulfസൗദിയിൽ പഴകിയ മാംസം പിടിച്ചെടുത്തു

സൗദിയിൽ പഴകിയ മാംസം പിടിച്ചെടുത്തു

മക്ക: സൗദി മക്കയില്‍ 8.5 ടണ്‍ പഴകിയ മാംസ്യവും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. മക്ക മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടത്തിയത്. ഫുഡ് ഔട്ട്‌ലറ്റുകള്‍, കേറ്ററിങ് കിച്ചണുകള്‍, റെസ്റ്റോറന്റുകള്‍ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 41 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട് . ഫുഡ് ഔട്ട്‌ലറ്റുകള്‍, കേറ്ററിങ് കിച്ചണുകള്‍, 4.5 ടണ്‍ പഴകിയ മാംസ്യമാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ 4 ടണ്‍ പച്ചക്കറികളും മറ്റ് പഴകിയ ഭക്ഷ്യവസ്തുക്കളും പിടികൂടിയിട്ടുണ്ട്.

Most Popular