Monday, October 25, 2021
HomeGulfസൗദിയിൽ 50 ശതമാനം ആളുകളും വാക്‌സിന്റെ ര​ണ്ടാം ഡോ​സ് സ്വീകരിച്ചു

സൗദിയിൽ 50 ശതമാനം ആളുകളും വാക്‌സിന്റെ ര​ണ്ടാം ഡോ​സ് സ്വീകരിച്ചു

യാം​ബു: സൗ​ദി​ ജ​ന​സം​ഖ്യ​യി​ലെ 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കോ​വി​ഡ് വാക്‌സിൻ 2 ഡോസും എടുത്തു. ഇതോടെ രാ​ജ്യ​ത്ത് അം​ഗീ​ക​രി​ച്ച കോ​വി​ഡ് വാ​ക്​​സി​നു​ക​ളു​ടെ ര​ണ്ട് ഡോ​സു​ക​ള്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 17.5 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. രാ​ജ്യ​ത്ത് ഇ​തു​വ​രെ ന​ല്‍​കി​യ ആ​കെ ഡോ​സു​ക​ളു​ടെ എ​ണ്ണം 40.62 ദ​ശ​ല​ക്ഷം കവിഞ്ഞെന്നാണ് കണക്കുകൂട്ടൽ.

23.02 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ഒ​രു ഡോ​സ് മാ​ത്രം എടുത്തവരാണ്. രാ​ജ്യം അം​ഗീ​ക​രി​ച്ച കോ​വി​ഡ് വാ​ക്​​സി​നു​ക​ള്‍ എ​ടു​ക്കു​ന്ന​ത് സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ മാ​ര്‍​ഗ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ര്‍​ത്തി​ച്ച്‌ അ​റി​യി​ച്ചു.

Most Popular