Sunday, December 4, 2022
HomeGulfപകർച്ചപ്പനി; മാസ്ക് ധരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

പകർച്ചപ്പനി; മാസ്ക് ധരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: സൗദിയിൽ പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കണമെന്ന നിർദേശവുമായി സൗദി ആരോഗ്യമന്ത്രാലയം. പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുസമൂഹത്തിലെ മറ്റുള്ളവര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള ആളുകളില്‍ പനിക്കെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി.

താമസ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും നിരന്തരം കൈകള്‍ വൃത്തിയാക്കണമെന്നും തുമ്മുമ്പോള്‍ തൂവാലകള്‍ ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു. വിയറല്‍, അസാധാരണമായ വിയര്‍പ്പ്, 38 ഡിഗ്രി സെല്‍ഷ്യസിലും ഉയര്‍ന്ന ശരീര താപനില തുടങ്ങിയവയാണ് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍.

Most Popular