റിയാദ്: സൗദിയിൽ 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം നഴ്സറി, പ്രൈമറി തലങ്ങളിലെ സ്കൂളുകളിൽ നേരിട്ട് ക്ളാസ്സുകൾ ആരംഭിച്ചു. ഞായറാഴ്ച മുതൽ സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്കൂളുകളിലാണ് നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്. അതേസമയം ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രവർത്തനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. എന്നാൽ ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ നാളെ മുതല്‍ പഠനം ആരംഭിക്കും ജുബൈലില്‍ ഈ മാസം 27 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ അടുത്ത മാസം ആറാം തിയ്യതി മുതലാണ് പ്രവര്‍ത്തനം നിശ്ചയിച്ചിരിക്കുന്നത്.