Friday, October 7, 2022
HomeGulfവാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാന്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിർബന്ധമാക്കുന്നു

വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാന്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിർബന്ധമാക്കുന്നു

സൗദി: വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാന്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്ബന്ധമാക്കാനൊരുങ്ങി സൗദി . സൗദി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 81 പ്രൊഫഷനുകളിലെ തൊഴിലാളികള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

2023 ജൂണ്‍ ഒന്നു മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരിക.

ബലാദി പ്ലാറ്റ്ഫോം വഴിയാണ് തൊഴിലാളികള്‍ ലൈസന്‍സ് നേടുകയും പുതുക്കുകയും ചെയ്യേണ്ടത്. തൊഴിലാളിക്ക് ഉയര്‍ന്ന കാര്യക്ഷമതയോടെ ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സുകള്‍ അനുവദിക്കുക.

അതേസമയം, സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ലൈസന്‍സ് നേടാനായില്ലെങ്കില്‍, അത്തരം സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ലൈസന്‍സ് പുതുക്കി നല്‍കില്ല.

 

Most Popular