റിയാദ്: പുതിയ ഉംറ സീസണിൽ വിദേശികൾക്ക് വൻ തോതിൽ വിസ അനുവദിച്ച് സൗദി. മൂന്ന് ദിവസത്തിനുള്ളിൽ 6000 വിസകളാണ് അനുവദിച്ചത്.
ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈനായി തന്നെ വിസയ്ക്കുള്ള പണമടയ്ക്കാനും കഴിയും.